ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരുന്ന യോഗത്തിൽ ഇന്ത്യ ബ്ലോക്ക് കക്ഷികൾ മാത്രം പങ്കെടുക്കും. എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയും യോഗത്തിനത്തില്ല. സഖ്യത്തിന് പുറത്തുള്ള പാർട്ടികളെ സഹകരിപ്പിക്കുന്നത് യോഗം ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിർണയിക്കാനുള്ള അവകാശമില്ലെന്ന് എസ്‌ഐആർ കേസ് കേട്ട മുൻ സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ വ്യക്തമാക്കി. കേസ് പരിഗണിച്ചപ്പോൾ എസ്‌ഐആറിന് ആരും സ്റ്റേ ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ വോട്ടർമാരെ ചേർക്കാത്തതിൽ കോടതി അലക്ഷ്യം ഉണ്ടെന്ന് ഇപ്പോൾ പറയാനാവില്ലെന്നും സുധാൻഷു ധൂലിയ കൂട്ടിച്ചേർത്തു. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ തുടർനീക്കങ്ങൾ നടത്താതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ദില്ലി പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam