പെഗാസസില്‍ പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെട്ടു, ഇരുസഭകളും നിര്‍ത്തിവച്ചു

By Web TeamFirst Published Jul 22, 2021, 11:28 AM IST
Highlights

പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളികളുമായി ഇരുസഭകളിലും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തി. 

ദില്ലി: പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പെഗാസസ് സോഫ്റ്റ്‍വെയര്‍ ഇന്ത്യ വാങ്ങിയോ എന്നതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളികളുമായി ഇരുസഭകളിലും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും നിര്‍ത്തിവച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!