പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അകലം കൂടുന്നെന്ന് പ്രതിപക്ഷം; 'സാമ്പത്തികമാന്ദ്യ'ത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച

Published : Nov 27, 2019, 04:33 PM ISTUpdated : Nov 27, 2019, 04:35 PM IST
പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അകലം കൂടുന്നെന്ന് പ്രതിപക്ഷം; 'സാമ്പത്തികമാന്ദ്യ'ത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച

Synopsis

തൊഴിലില്ലായ്മ  വര്‍ധിച്ചു. വ്യവസായ രംഗം മുമ്പെങ്ങുമില്ലാത്തവിധം തകര്‍ച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു.  

ദില്ലി: രാജ്യത്ത് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അകലം കൂടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വര്‍ധിച്ചു. വ്യവസായ രംഗം മുമ്പെങ്ങുമില്ലാത്തവിധം തകര്‍ച്ചയിലാണെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക മാന്ദ്യം രാജ്യസഭയില്‍  ചർച്ചയായപ്പോഴായിരുന്നു ആനന്ദ് ശര്‍മ്മയുടെ ആരോപണം. രാജ്യത്തെ ജിഡിപി ദിനംപ്രതി ഇടിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് നിക്ഷേപങ്ങൾ കുറയുന്നു. സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് കേന്ദ്ര സർക്കാർ ഒന്നും മിണ്ടുന്നില്ല. നോട്ട് നിരോധനത്തിന്റെ തിരിച്ചടിയാണ് സാമ്പത്തിക മാന്ദ്യം. ജിഎസ്‍ടിയും പരാജയമാണെന്നും ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനവും ജിഎസ്‍ടിയും ജനങ്ങളെ അരക്ഷിതരാക്കിയെന്ന് തൃണമൂൽ എം പി  ഡെറിക് ഒബ്രിയൻ പറഞ്ഞു. രാജ്യത്തെ സമസ്ത മേഖലകളും തകർച്ചയിലെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ യൂണിയൻ നേതാക്കളുമായി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്ച നടത്തും
രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്