പ്രതിപക്ഷ ഐക്യം: ആദ്യ സംയുക്ത യോഗം അടുത്ത 12ന്

By Web TeamFirst Published May 28, 2023, 9:17 PM IST
Highlights

പാട്നയിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. 

ദില്ലി: കേന്ദ്രസർക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാനാണ് തീരുമാനം. പാട്നയിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. 

കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികളാണ് പാർലമെൻ്റ് മന്ദിര ഉദ്ഘാടന ച്ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.

'പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽനിന്ന് കുത്തുന്നവരെന്ന് തെളിയിച്ചു, പാർ‌ലമെന്‍റ് മന്ദിരം രാജ്യത്തിന് അഭിമാനം'

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ മുന്നോട്ടുവന്നത് പ്രതിഷേധം സംഘടിപ്പിച്ചത്. മമതയുൾപ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കർണാടകയിൽ കോണ്‍ഗ്രസ് അധികാരത്തിൽ വന്നതും പ്രതിപക്ഷ ഐക്യത്തിന് വേഗം കൂട്ടിയിട്ടുണ്ട്. 2024ൽ മോദി സർക്കാരിനെതിരെ താഴെയിറക്കലാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാന അജണ്ട.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുത്, ഇതാണ് യഥാർത്ഥ കേരള സ്റ്റോറി: തേജസ്വി യാദവ്

 

click me!