
ശശികലയ്ക്ക് ആശംസയറിച്ച വാര്‍ത്താക്കുറിപ്പില്‍ വിശദീകരണവുമായി ഒപിഎസിന്റെ മകൻ. ശശികലയ്ക്ക് ആശംസ അറിയിച്ചത് രാഷ്ട്രീയ പ്രസ്താവന അല്ലെന്ന് ജയപ്രദീപ് വിശദമാക്കുന്നത്. മാനുഷിക പരിഗണനയുടെ പുറത്താണ് പ്രസ്താവന നടത്തിയതെന്നും ജയദീപ് വിശദീകരിക്കുന്നു. എടപ്പാടി പക്ഷം നടപടി ആവശ്യപ്പെട്ടതിന് ഇടയിലാണ് വിശദീകരണമെത്തുന്നത്. ശശികലയ്ക്ക് വേഗം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെ എന്നായിരുന്നു വിവാദ പ്രസ്താവന.
ശശികല ജയിൽമോചിതയായതിന് പിന്നാലെ എഐഎഡിഎംകെ പിളർത്തുമെന്ന് ടിടിവി ദിനകരനും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളും വെല്ലുവിളി നടത്തിയിരുന്നു. എഐഎഡിഎംകെയിലെ ഒപിഎസ് പക്ഷ നേതാക്കളെല്ലാം പാർട്ടി വിടുമെന്നും അവർ അവകാശപ്പെട്ടിരുന്നു. ഈ വാദത്തെ ശരിവയ്ക്കുന്ന രീതിയിലാണ് എഐഎഡിഎംകെയിലെ പുതിയ സംഭവവികാസങ്ങൾ.
പാർട്ടിയിൽ നിന്നും പുറത്താക്കിയ ജയലളിതയുടെ മുൻതോഴി ശശികല ജയിൽ മോചിതയായതോടെയാണ് പാർട്ടിയിൽ അസ്വരാസ്യങ്ങൾ ആരംഭിച്ചത്. ശശികലയെ അനുകൂലിച്ച് പോസ്റ്റർ പതിച്ച നേതാവിനെ കഴിഞ്ഞദിവസം അണ്ണാഡിഎംകെയിൽ നിന്ന് പുറത്താക്കായിരുന്നു ഇതിനു പിന്നാലെയാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്‍റെ മകൻ ശശികലയെ സ്വാഗതം ചെയ്തു രംഗത്ത് എത്തി.
അണ്ണാഡിഎംകെയുടെ യുവജനവിഭാഗം നേതാവ് കൂടിയായ ജയപ്രദീപിൻ്റെ പ്രസ്താവന തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. ജയപ്രദീപിന്‍റെ പ്രസ്താവനയ്ക്ക് പിന്നിൽ ഒ.പനീർസെൽവമാണെന്നാണ് എടപ്പാടി പക്ഷം ആരോപിക്കുന്നത്. ഒപിഎസിന്‍റെ മൗനാനുവാദത്തോടെയാണ് ജയപ്രദീപിന്‍റെ നീക്കമെന്നും പാർട്ടിയിലെ ഇപിഎസ് വിഭാഗം ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam