തിരിച്ചടിക്ക് ഒരുങ്ങി സൈന്യം; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന, 'ഇന്ത്യൻ മേഖലയിലേക്ക് കടന്നാൽ തകര്‍ക്കും

Published : May 02, 2025, 06:31 AM ISTUpdated : May 02, 2025, 12:52 PM IST
തിരിച്ചടിക്ക് ഒരുങ്ങി സൈന്യം; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന, 'ഇന്ത്യൻ മേഖലയിലേക്ക് കടന്നാൽ തകര്‍ക്കും

Synopsis

പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നൽകാനൊരുങ്ങി സൈന്യം. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേനയും രംഗത്തെത്തി. ഇന്ത്യൻ മേഖലയ്ക്കുള്ളിൽ പ്രവേശിച്ചാൽ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നൽകുന്ന മുന്നറിയിപ്പ്.

ദില്ലി: ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്തുകളയുമെന്ന് പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്. സേന അഭ്യാസ പ്രകടനം തുടരുന്നതിനിടെയാണ് നാവിക സേനയുടെ സന്ദേശം.  വെടിനിര്‍ത്തല്‍ കരാര്‍ പാക് നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ കര, നാവിക, വ്യോമ സേനകളും സജ്ജമായി. ശക്തമായ തിരിച്ചടി ഉടന്‍ നല്‍കണമെന്ന ആവശ്യം ബിജെപിയിലും ശക്തമാകുകയാണ്. 

അറബിക്കടലിലേത് വാര്‍ഷികാഭ്യാസ പ്രകടനമാണെങ്കിലും നാവിക സേനയുടെ സന്ദേശങ്ങള്‍ പാകിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പുകളാണ്. യുദ്ധക്കപ്പലുകളടക്കം അണിനിരത്തി നടത്തുന്ന അഭ്യാസ പ്രകടനത്തിന്‍റെ സ്വഭാവം ഏത് നിമിഷവും മാറാമെന്ന സന്ദേശമാണ് സേന നല്‍കുന്നത്. അറബിക്കടലിലെ അഭ്യാസ പ്രകടനം നാവികസേന തലവന്‍ അ‍ഡ്മിമിറല്‍ ദിനേഷ് കെ ത്രിപാഠി നേരിട്ട് വിലയിരുത്തുന്നുണ്ട്.

പ്രകോപനമുണ്ടായാല്‍ ആദ്യ തിരിച്ചടി കടല്‍മാര്‍ഗമായിരിക്കുമെന്നാണ് സേന പറഞ്ഞുവെയ്ക്കുന്നത്.  85 നോട്ടിക്കല്‍ മൈല്‍ അകലെ പാക് നാവിക സേനയും സമാന അഭ്യാസ പ്രകടനത്തിലാണ്. നാളെ വരെയാണ് ഇന്ത്യയുടെ അഭ്യാസ പ്രടകനം. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കരസേനയും വിന്യാസം കൂട്ടിയിട്ടുണ്ട്. റഫാലടക്കം യുദ്ധവിമാനങ്ങള്‍ അണിനിരത്തി യുപിയിലെ ഗംഗാ എക്സ്പ്രസ്വേയില്‍ വായുസേനയുടെ അഭ്യാസപ്രകടനം ഉച്ചക്കുശേഷം നടക്കും.

ഇതിനിടെ രുദ്രയടക്കം എല്‍എല്‍എച്ച് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ കരേസനക്കും വ്യോമ സേനക്കും അനുമതി നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ജനുവരി മുതല്‍ ഇവയുടെ ഉപയോഗം നിര്‍ത്തിവെച്ചിരുന്നു. കവചിത വാഹനങ്ങളും ഡ്രോണുകളും തകര്‍ക്കാന്‍ കഴിയുന്ന രുദ്രയെ ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കളത്തിലിറക്കാന്‍ തീരുമാനിച്ചത്.

സൈനിക നീക്കം പുരോഗമിക്കുമ്പോഴും തിരിച്ചടി വൈകുന്നത് എന്താണെന്ന ചോദ്യം  പ്രതിപക്ഷത്തിന് പിന്നാലെ ബിജെപിയിലും ഉയര്‍ന്നു തുടങ്ങി. പ്രധാനമന്ത്രിയും അമിത്ഷായും തിരിച്ചടിയെ കുറിച്ച് പറഞ്ഞാല്‍ പോര ചെയ്തുകാണിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.അതിര്‍ത്തികളിലെ സാഹചര്യം പ്രതിരോധ, ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

സര്‍ക്കാരിന്‍റെ ഇതുവരെയുള്ള ഇടപെടല്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകിട്ട് ചേരും. തിരിച്ചടി വൈകുന്നതെന്തെന്ന ചോദ്യ രാഹുല്‍ ഗാന്ധിയടക്കം ഉന്നയിച്ചിരുന്നു. അതേ സമയം, തിരിച്ചടിക്കുള്ള കര്‍മ്മപദ്ധതി സൈന്യം തയ്യാറാക്കുകയാണ്. സാഹചര്യവും സമയവും നോക്കി ശക്തമായ മറുപടി നല്‍കുമെന്നാണ് സേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി