'ഇന്ത്യക്കെതിരേ യുദ്ധംചെയ്തു'; പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊടുംഭീകരനും ലഷ്കർ സ്ഥാപകനുമായ ഹാഫിസ് സയീദിനെതിരേ NIA കുറ്റപത്രം

Published : Jul 06, 2026, 04:24 PM IST
Hafiz Saeed photo

Synopsis

26 പേർ കൊല്ലപ്പെട്ട പ​ഹൽ​ഗാം ഭീകരാക്രമണത്തിൽ കഴിഞ്ഞ ഡിസംബറിലാണ് എൻഐഎ ആദ്യകുറ്റപത്രം സമർപ്പിച്ചത്. 1597 പേജുകളുള്ള ആദ്യ കുറ്റപത്രത്തിൽ ലഷ്കറെ തൊയ്ബയുടെയും അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടി(ടിആർഎഫ്)ന്റെയും അം​ഗങ്ങളായ ഏഴ് ഭീകരരായിരുന്നു പ്രതികൾ.

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊടുംഭീകരനും പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിനെതിരേ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരേ യുദ്ധം ചെയ്തു, വിദേശത്തിരുന്ന് രാജ്യത്തിനെതിരേ ​ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പഹൽ​ഗാം കേസിൽ എൻഐഎ അധിക കുറ്റപത്രം സമർപ്പിച്ചത്.

26 പേർ കൊല്ലപ്പെട്ട പ​ഹൽ​ഗാം ഭീകരാക്രമണത്തിൽ കഴിഞ്ഞ ഡിസംബറിലാണ് എൻഐഎ ആദ്യകുറ്റപത്രം സമർപ്പിച്ചത്. 1597 പേജുകളുള്ള ആദ്യ കുറ്റപത്രത്തിൽ ലഷ്കറെ തൊയ്ബയുടെയും അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടി(ടിആർഎഫ്)ന്റെയും അം​ഗങ്ങളായ ഏഴ് ഭീകരരായിരുന്നു പ്രതികൾ. ഇതിനുപിന്നാലെയാണ് ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിനെയും പ്രതിചേർത്ത് അന്വേഷണസംഘം ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ അധിക കുറ്റപത്രം സമർപ്പിച്ചത്.

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഹാഫിസ് സയീദിനും പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. ഇത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളടക്കം കണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ പറഞ്ഞിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻ്റ് സന്ദർശനം: യാത്ര തിരിച്ച് മോദി, ചർച്ചയാകുക പ്രതിരോധം, ഊർജ്ജം, സമുദ്ര സുരക്ഷയടക്കം വിഷയങ്ങൾ
മഹാരാഷ്ട്രയിൽ ജനജീവിതം ദുസ്സഹമാക്കി അതിശക്തമായ മഴ, 13 മരണം; മുംബൈയിൽ വെള്ളക്കെട്ട് രൂക്ഷം, 24 മണിക്കൂറിനിടെ കടപുഴകിയത് 350 മരങ്ങൾ