ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ട്; 200 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടി

By Web TeamFirst Published Sep 14, 2022, 10:35 AM IST
Highlights

തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. 

അഹമ്മദാബാദ്:  200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട്  ഗുജറാത്ത് തീരത്തിന് സമീപം പിടിയിൽ. തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടും ബോട്ടിൽ ഉള്ള പാക് പൗരന്മാരെയും അൽപ സമയത്തിനകം തീരത്തേക്ക് എത്തിക്കും. 6 പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് തീര സംരക്ഷണ സേന വ്യക്തമാക്കി. കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ച് ശേഷം ഇവരെ ചോദ്യം ചെയ്യും.

 

click me!