ആയുധങ്ങള്‍ നിയന്ത്രണരേഖ കടത്താനുള്ള പാക് ഭീകരവാദികളുടെ ശ്രമം തകര്‍ത്തു

By Web TeamFirst Published Oct 10, 2020, 2:54 PM IST
Highlights

വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഭീകരവാദികളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ഭീകരവാദികളുടെ നീക്കം. ഭീകരവാദികളുടെ നീക്കം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.

ശ്രീനഗര്‍ : നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരാനുള്ള പാക് ഭീകരവാദികളുടെ ശ്രമം തകര്‍ത്തു. ജമ്മുകശ്മീരിലെ കിഷന്‍ ഗംഗ നദിക്കരയിലൂടെ ആയുധങ്ങള്‍ കടത്താനുള്ള ശ്രമമാണ് പൊലീസും സേനയും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെ തകര്‍ത്തത്. വടക്കന്‍ കശ്മീരിലെ കെരാന്‍ സെക്ടറില്‍ ഭീകരവാദികള്‍ ആയുധം കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സംയുക്ത തെരച്ചില്‍ നടത്തിയത്. 

"

വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് ഭീകരവാദികളുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ഭീകരവാദികളുടെ നീക്കം. ഭീകരവാദികളുടെ നീക്കം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. പാക് അധീന കശ്മീരില്‍ നിന്നും ട്യൂബുകളിലായി ആയുധങ്ങള്‍ കടത്താനുള്ള ശ്രമമാണ് സിസിടിവിയില്‍ പതിഞ്ഞത്. 

മൂന്ന് ഭീകരവാദികളാണ് സിസിടിവി ദൃശ്യങ്ങളാണ് പതിഞ്ഞത്. എകെ 47 റൈഫിളുകള്‍ ഇവയുടെ മാഗ്സിനുകള്‍, 240 തിരകള്‍ എന്നിവയാണ് ഇവിടെയെത്തിയ ജമ്മുകശ്മീര്‍ പൊലീസിനും സേനയ്ക്കും കണ്ടെത്താനായത്. ഈ മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. 

click me!