നഗ്രോട്ട ഏറ്റുമുട്ടൽ: പാക് ഹൈക്കമ്മീഷണൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

Published : Nov 21, 2020, 12:23 PM IST
നഗ്രോട്ട ഏറ്റുമുട്ടൽ: പാക് ഹൈക്കമ്മീഷണൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

Synopsis

ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കും.

ദില്ലി: നഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ ഹൈക്കമ്മീഷണൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് ഹൈക്കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യ എല്ലാ നടപടികളും സ്വീകരിക്കും. അതിനിടെ, രജൗരിയിൽ പാക് വെടിനിർത്തൽ കരാർ ലംഘനം നടത്തി. ഒരു സൈനികന് വീരമൃത്യു വരിച്ചു.

കഴിഞ്ഞ ദിവസമാണ് ദേശീയപാതയിലെ നഗ്രോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് സമീപം ഏറ്റുമുട്ടൽ നടന്നത്. ശ്രീനഗറിലേക്ക് ട്രക്കിൽ ഒളിച്ചു കടക്കുകയായിരുന്നു ഭീകരർ. ഇവരെ തിരിച്ചറിഞ്ഞതോടെ സൈന്യം ട്രക്ക് തടഞ്ഞു. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരസംഘത്തെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലാണ് കീഴ്‍പ്പെടുത്തിയത്. ജമ്മു ശ്രീനഗ‍ർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ജയ്ഷേ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്