ഒരേ സമയം ഡ്രോൺ ആക്രമണവും വെടിവയ്പ്പും; അതിർത്തിയിൽ പാക് സൈനികരുടെ രൂക്ഷ വെടിവയ്പ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

Published : May 09, 2025, 08:43 PM ISTUpdated : May 09, 2025, 09:03 PM IST
ഒരേ സമയം ഡ്രോൺ ആക്രമണവും വെടിവയ്പ്പും; അതിർത്തിയിൽ പാക് സൈനികരുടെ രൂക്ഷ വെടിവയ്പ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

Synopsis

നിലവിൽ പാകിസ്ഥാന്‍റെ എല്ലാ ഡ്രോണുകളും ഇന്ത്യ തകര്‍ത്തിട്ടുണ്ട്.

ശ്രീനഗര്‍: ഇന്ത്യക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് പാകിസ്ഥാൻ. അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയതിന് പിന്നാലെയാണ് ജമ്മുവിലും സമീപ പ്രദേശങ്ങളിലുമായി ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ വ്യോമ പ്രതിരോധ മാർഗങ്ങളിലൂടെ ഇന്ത്യ ഇതിനെ പ്രതിരോധിക്കുകയാണ്. ജമ്മു നഗരം, ഫിറോസ്പൂർ, അംബാല, പഞ്ച്കുല, ഫിറോസ്‌പൂർ, സാംബ, അമൃത്‌സർ, പഞ്ചാബിലെ പത്താൻകോട്ടിലും ഡ്രോണുകളെത്തിയെന്നാണ് വിവരം ലഭിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് സംഘം പ്രധാനമായും പാക് പ്രകോപനം നടക്കുന്ന ജമ്മുവിലാണുള്ളത്.

അതിർത്തിയിൽ അതിരൂക്ഷമായ വെടിവെപ്പും നടക്കുന്നുണ്ട്. താങ്ധർ, കേരൻ, അഖ്‌നൂർ, എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടക്കുന്നത്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം. വ്യോമസേനകളുടെ പ്രധാന ബേസാണ് പത്താൻകോട്ട്. ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലായി ജമ്മു, ബാരാമുള്ള, ഫിറോസ്പൂർ, അംബാല, പഞ്ച്കുല, പത്താൻകോട്ട്, അനന്തപൂർ സാഹിബ്, അമൃത്‌സർ, ഫിറോസ്‌പൂർ, സാംബ, അഖ്‌നൂർ, ഹോഷിയാർപൂർ എന്നീ പ്രദേശങ്ങളിൽ സമ്പൂർണ ബ്ലാക്ക് ഔട്ടാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു