പാക് ജയിലിലായിരുന്ന 55 മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ 60 ഇന്ത്യക്കാരെ വിട്ടയച്ചു

Published : Apr 30, 2019, 05:13 PM IST
പാക് ജയിലിലായിരുന്ന 55 മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ 60 ഇന്ത്യക്കാരെ വിട്ടയച്ചു

Synopsis

ഏപ്രില്‍ എട്ട് മുതല്‍ 14 വരെയുള്ള കാലയളവില്‍ 300 ഇന്ത്യന്‍ തടവുകാരെയാണ് പാകിസ്ഥാൻ വിട്ടയച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അമൃത്​സർ: 55 മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ പാകിസ്ഥാൻ ജയിലിലായിരുന്ന 60 ഇന്ത്യക്കാരെ വിട്ടയച്ചു. പാക് സമുദ്രാന്തര്‍ഭാഗത്ത് മത്സ്യബന്ധനം നടത്തിയിരുന്നവരും കൃത്യമായ വിസയോ മറ്റ് രേഖകളോ ഇല്ലാതിരുന്നവരുമാണ് അറസ്റ്റിലായിരുന്നത്.

പാക് ജയിലിൽ കാലാവതി കഴിഞ്ഞവരെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ഈ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വിട്ടയച്ചവരിൽ എല്ലാവരും തന്നെ ശിക്ഷാകാലാവതി പൂർത്തിയാക്കിയവരാണ്.

പാകിസ്ഥാനിലായിരുന്നപ്പോൾ തന്റെ വിസയും പാസ്പോർട്ടും നഷ്ട്ടപ്പെട്ടു. അക്കാര്യം അറിയിക്കുന്നതിനു വോണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിയ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വിട്ടയച്ചവരിൽ ഒരാളായ വാഹിദ് ഖാന്‍ വാർ‌ത്താ ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു. ഏപ്രില്‍ എട്ട് മുതല്‍ 14 വരെയുള്ള കാലയളവില്‍ 300 ഇന്ത്യന്‍ തടവുകാരെയാണ് പാകിസ്ഥാൻ വിട്ടയച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു