മോദിയെ വിമര്‍ശിച്ചുള്ള ട്വീറ്റില്‍ യുണൈറ്റഡ് നേഷന്‍സിന് പകരം ടാഗ് ചെയ്തത് യുഎന്‍ഒ ഗെയിം; അബദ്ധം പിണഞ്ഞ പാക് സെനറ്ററെ ട്രോളി സോഷ്യല്‍ മീഡിയ

Published : Aug 27, 2019, 11:14 AM ISTUpdated : Aug 27, 2019, 01:28 PM IST
മോദിയെ വിമര്‍ശിച്ചുള്ള ട്വീറ്റില്‍ യുണൈറ്റഡ് നേഷന്‍സിന് പകരം ടാഗ് ചെയ്തത് യുഎന്‍ഒ ഗെയിം; അബദ്ധം പിണഞ്ഞ പാക് സെനറ്ററെ ട്രോളി സോഷ്യല്‍ മീഡിയ

Synopsis

മോദിയെ വിമര്‍ശിച്ചുള്ള ട്വീറ്റില്‍ പാകിസ്ഥാന്‍ സെനറ്റര്‍  യുണൈറ്റഡ് നേഷന്‍സിന് പകരം ടാഗ് ചെയ്തത് യുഎന്‍ഒ ഗെയിം

ദില്ലി: മോദിയെ വിമര്‍ശിച്ചുള്ള ട്വീറ്റില്‍ പാകിസ്ഥാന്‍ സെനറ്റര്‍  യുണൈറ്റഡ് നേഷന്‍സിന് പകരം ടാഗ് ചെയ്തത് യുഎന്‍ഒ ഗെയിം. പാക് സെനറ്ററെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. പാകിസ്ഥാന്‍ സെനറ്റര്‍ രഹ്മാന്‍ മാലിക്കാണ് അബദ്ധം പറ്റി ട്രോളുകള്‍ വാരിക്കൂട്ടിയത്. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളെയും വിമര്‍ശിച്ചുള്ളതായിരുന്നു ട്വീറ്റ്. 

ശ്രീനഗറിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള എഎന്‍എയുടെ ട്വീറ്റും മാലിക്ക് ഉദ്ധരിച്ചിരുന്നു. പക്ഷേ ട്വീറ്റില്‍ നരേന്ദ്ര മോദിക്ക് ഒപ്പം യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷനെ ടാഗ് ചെയ്യുന്നതിന് പകരം യുഎന്‍ഒ ഗെയിമിനെയാണ് മാലിക് ടാഗ് ചെയ്തത്. ടാഗ് മാറിപ്പോയതോടെ രഹ്മാന്‍ മാലിക്കിനെ ട്രോളിക്കൊണ്ട് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലടക്കം എത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി