'ഇന്ത്യയിൽ വന്ന് ഒരാളെ കൊല്ലും മുമ്പ് പാകിസ്ഥാൻ ഇനി 100 തവണ ചിന്തിക്കുന്നതാകണം മറുപടി' ആ‍ഞ്ഞടിച്ച് ഒവൈസി

Published : May 04, 2025, 10:27 PM ISTUpdated : May 05, 2025, 11:46 AM IST
'ഇന്ത്യയിൽ വന്ന് ഒരാളെ കൊല്ലും മുമ്പ് പാകിസ്ഥാൻ ഇനി 100 തവണ ചിന്തിക്കുന്നതാകണം മറുപടി' ആ‍ഞ്ഞടിച്ച് ഒവൈസി

Synopsis

'ഭർത്താവിനെ നഷ്ടപ്പെട്ട ഞങ്ങളുടെ മകളുടെ വാക്കുകൾ ഇന്ത്യൻ സർക്കാർ ഓർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'

ദില്ലി: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ വിനയ് നര്‍വാളിന്റെ ഭാര്യയുടെ വാക്കുകൾ നമ്മൾ കേൾക്കണമെന്ന് അസദുദ്ദീൻ ഒവൈസി.  പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നാവിക ഉദ്യോഗസ്ഥനായ അവരുടെ ഭർത്താവ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു, അദ്ദേഹത്തോടൊപ്പം വിലപിച്ചുകൊണ്ട് അവർ ദുരന്തത്തിന്റെ മുഖമായി മാറി. മുസ്ലീങ്ങൾക്കും കശ്മീരികൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കരുത് എന്ന് പറയാനായിരുന്നു ബീഹാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പാർട്ടിയുടെ പ്രസിഡന്റ്  അസദുദ്ദീൻ ഒവൈസി ഹിമാൻഷിയുടെ വാക്കുകൾ കടമെടുത്തത്. 

രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. ഹിമാൻഷിയുടെ ഭർത്താവ് വെടിയേറ്റ് മരിച്ചു. വിവാഹം കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമായിരുന്നു അത് സംഭവനിച്ചത്. തീവ്രവാദികൾ അദ്ദേഹത്തെ കൊലപ്പെടുത്തി. നമ്മുടെ രാജ്യത്തോടും ഹിന്ദു-മുസ്ലിം വിദ്വേഷം പരത്തുവന്നവരോടും അവര്‍ ഒരു സന്ദേശം നൽകുന്നു. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ദുഖമുണ്ട്. പക്ഷെ രാജ്യത്തെ മുസ്ലിംങ്ങൾക്കും കശ്മീരികൾക്കും എതിര വിദ്വേഷം ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഒവൈസി പറഞ്ഞു.

'ഭർത്താവിനെ നഷ്ടപ്പെട്ട ഞങ്ങളുടെ മകളുടെ വാക്കുകൾ ഇന്ത്യൻ സർക്കാർ ഓർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'. ഈ സമയത്ത്, രാജ്യത്തെ ശക്തമായി നിലനിർത്താൻ നമുക്ക് വെറുപ്പല്ല, സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കണമെന്ന് ഓർമ്മിക്കുക. വെറുപ്പും വിഷവും പ്രചരിപ്പിക്കുന്നവർ പാകിസ്ഥാന്റെ മുഖത്ത് പുഞ്ചിരി വിടർത്തുകയാണെന്ന് ഓർമ്മിക്കണം. ഈ ക്രൂരന്മാരുടെ മുഖത്ത് നിന്ന് പുഞ്ചിരി തുടയ്ക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഹൈദരാബാദ് എംപി പറഞ്ഞു.

പാക്കിസ്ഥാനെ പരാജയപ്പെട്ട രാഷ്ട്രം എന്ന് വിശേഷിപ്പിച്ച ഒവൈസി, തീവ്രവാദത്തിനെതിരെ ഇന്ത്യൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പാകിസ്ഥാൻ പോലുള്ള പരാജയപ്പെട്ട രാജ്യത്തിൽ നിന്നും വരുന്ന ഭീകരവാദികൾക്കെതിരെ രാജ്യം നടപടിയെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ വന്ന് ഒരാളെ കൊല്ലുന്നതിന് മുമ്പ് പാകിസ്ഥാൻ നൂറ് തവണ ചിന്തിക്കുന്ന എന്തെങ്കിലും അദ്ദേഹം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സർക്കാരിനോടുള്ള തന്റെ പരസ്യമായ വിയോജിപ്പ് തിരുത്തിയ അദ്ദേഹം, പാകിസ്ഥാനെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി