ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍

By Web TeamFirst Published Feb 26, 2019, 7:06 PM IST
Highlights

ബാലാകോട്ട്  വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍. കശ്മീരിലെ നൗഷെരയിലും അഖ്നൂറിലുമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

ശ്രീനഗര്‍: ബാലാകോട്ട്  വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍. കശ്മീരിലെ നൗഷെരയിലും അഖ്നൂറിലുമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്നു പുലർച്ചെ നിയന്ത്രണ രേഖ കടന്ന വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ബാലകോട്ടിലെ പരിശീലനകേന്ദ്രത്തിൽ ബോംബിട്ട് നിരവധി ഭീകരരെ വധിച്ചിരുന്നു. 

സൈനിക നീക്കമല്ലെന്നും  കരുതൽ നടപടി മാത്രമെന്നും വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം പ്രഖ്യാപിച്ചു. നാശനഷ്ടമില്ലെന്ന്  അന്താരാഷ്ട്ര മാധ്യമങ്ങളെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി. 
 

click me!