നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം; പൂഞ്ച് മേഖലയിൽ വെടിവയ്പ്പ്

By Web TeamFirst Published Aug 27, 2019, 11:53 PM IST
Highlights

നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് കരാർ ലംഘനം നടത്തിയത്. ഇന്ത്യൻ സേന തിരിച്ചടിച്ചു.

ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിൽ പാകിസ്ഥാന്‍ സേന വെടിനിർത്തൽ കരാർ ലംഘിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്. ഇന്ത്യൻ സേന തിരിച്ചടിച്ചു. 

Jammu & Kashmir: Pakistan initiated ceasefire violation by firing of small arms & shelling with mortars in Poonch Sector, today at about 6:30 pm. Indian Army retaliated befittingly. The firing stopped at 8 pm.

— ANI (@ANI)

അതിനിടെ, പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇരുവരുടേയും മൃതദേഹം കണ്ടെത്തി. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊന്നത്. 

J&K: Terrorists kidnapped 2 persons, Ab Qadeer Kohli&Manzoor Ahmad Kohli, from Nagberan in Pulwama yesterday. Bodies of both the abducted civilians have been found today at Lachi Top Behak forest area in Tral&handed over to their families. Case registered. Investigation underway.

— ANI (@ANI)
click me!