
ശ്രീനഗർ: ജമ്മുവിലെ ഖൗർ മേഖലയിൽ കണ്ട പാകിസ്താന്‍റെ നിരീക്ഷണ ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ച് വീഴ്ത്തി. ചക്ല ഗ്രാമത്തിന് സമീപത്തായുള്ള പ്രതിരോധ കേന്ദ്രങ്ങൾക്ക് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നതിനെ തുടർന്നാണ് ഡ്രോൺ തകർത്തത്. ചൈനീസ് നിർമിതമായ ഡ്രോണിനൊപ്പം 64 ജി ബി മൈക്രോ എസ് ഡി കാർഡും സൈനികർ സ്ഥലത്ത് നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് ലാബിലേക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ഡ്രോൺ രഹസ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക കണ്ടത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam