വ്യോമപാത പാകിസ്ഥാന്‍ തുറന്നു; എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്രാനുമതി

By Web TeamFirst Published Jul 16, 2019, 8:04 AM IST
Highlights

എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്രാനുമതി നല്‍കികൊണ്ട് കഴി‍ഞ്ഞ രാത്രി 12.41 ഓടെയാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്. വ്യോമപാത തുറക്കുന്നത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികള്‍ക്ക് ആശ്വാസമാണ്.

ദില്ലി: ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ ബാലാക്കോട്ടില്‍ അടച്ച വ്യോമപാത പാകിസ്ഥാന്‍ തുറന്നു. എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്രാനുമതി നല്‍കികൊണ്ട് കഴി‍ഞ്ഞ രാത്രി 12.41 ഓടെയാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്. വ്യോമപാത തുറക്കുന്നത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികള്‍ക്ക് ആശ്വാസമാണ്.

പാക് വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ട് വരെ 491 കോടി രൂപയുടെ നഷ്ടം എയര്‍ ഇന്ത്യക്കുണ്ടായതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു. പാക് നടപടിയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാത അടച്ചെങ്കിലും കഴിഞ്ഞ മെയ് 31 ന് വിലക്ക് നീക്കിയതായി ഇന്ത്യ അറിയിച്ചിരുന്നു. കര്‍താര്‍പുര്‍ ചര്‍ച്ചക്ക് പിന്നാലെയാണ് പാകിസ്ഥാന്‍റെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.

click me!