
ഹൈദരാബാദ്: ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ക്യാമ്പസിൽ വിദ്യാർത്ഥി സംഘർഷം. പലസ്തീന് ഐക്യദാർഢ്യമർപ്പിച്ച് നടത്തിയ മാർച്ചിനിടെയാണ് വിദ്യാർത്ഥികൾക്കിടയിൽ സംഘർഷമുണ്ടായത്. സ്റ്റുഡന്റ് യൂണിയൻ അംഗങ്ങളും എബിവിപി അംഗങ്ങളും തമ്മിലാണ് സംഘർഷമുണ്ടായത്. കഫിയ ധരിച്ച വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി. പലസ്തീൻ അനുകൂല മാർച്ചിന്റെ പോസ്റ്ററുകളും മറ്റും വലിച്ചുകീറി. പലസ്തീൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും കൊടി തോരണങ്ങൾ തകർത്തുവെന്നും സ്റ്റുഡന്റ് യൂണിയൻ പ്രവർത്തകർ ആരോപിച്ചു. ആരോപിച്ചു. പൊലീസിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാനെത്തിയ പൊലീസ് പക്ഷം പിടിച്ചു പെരുമാറിയെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്റ്റുഡന്റ് യൂണിയൻ വിദ്യാർത്ഥികൾ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam