വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായി; ഭിന്നശേഷിക്കാരനായ മകനെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് ടിവി പരിപാടിയിലൂടെ

By Web TeamFirst Published Sep 18, 2019, 6:12 PM IST
Highlights

2017 ഫെബ്രുവരി 10- നാണ് വടക്കന്‍ കൊല്‍ക്കത്തയിലെ വീടിന് സമീപത്ത് നിന്നും കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

കൊല്‍ക്കത്ത: കാണാതായ ഭിന്നശേഷിക്കാരനായ മകനെ കണ്ടെത്താന്‍ മാതാപിതാക്കളെ സഹായിച്ചത് ടെലിവിഷന്‍ പരിപാടി. കൊല്‍ക്കത്തയിലാണ് രണ്ടരവര്‍ഷം മുമ്പ് കാണാതായ 13 -കാരനെ മാതാപിതാക്കള്‍ ടെലിവിഷനിലൂടെ തിരിച്ചറിയുന്നത്. 

ഭിന്നശേഷിക്കാരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന പശ്ചിമ ബംഗാളിലെ നദിയ ജില്ലിയലുള്ള ഒരു വീടിന്‍റെ വാര്‍ത്ത ടിവിയില്‍ കണ്ട കുടുംബാംഗങ്ങള്‍ മകനെ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ച കുട്ടിയുടെ പിതാവ് കാര്‍ത്തിക് ഷാ പിന്നീട് വാര്‍ത്ത സംപ്രേക്ഷണം ചെയ്ത ദൂരദര്‍ശന്‍ കൊല്‍ക്കത്തയുമായും ബന്ധപ്പെട്ടു. 

2017 ഫെബ്രുവരി 10- നാണ് വടക്കന്‍ കൊല്‍ക്കത്തയിലെ വീടിന് സമീപത്ത് നിന്നും കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കരിമ്പുരില്‍ നിന്ന് നദിയ ജില്ലാ അധികൃതര്‍ കുട്ടിയെ കണ്ടെത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മാതാപിതാക്കളെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനാല്‍ കുട്ടി സംരക്ഷണ കേന്ദ്രത്തില്‍ തന്നെ തുടരുകയായിരുന്നു. മകനെ തിരിച്ചറിഞ്ഞ് മാതാപിതാക്കള്‍ സംരക്ഷണ കേന്ദ്രത്തെ സമീപിച്ചതോടെ പിന്നീട് കുട്ടിയെ ഇവര്‍ക്ക് കൈമാറി. 

 

click me!