
നാഗ്പൂർ: 12 വയസുകാരനെ കോൺക്രീറ്റ് തൂണിൽ കെട്ടിയിട്ട് മാതാപിതാക്കൾ. മോഷണവും അനുസരണക്കേടും അടക്കമുള്ള സ്വഭാവ ദൂഷ്യം ആരോപിച്ചാണ് 12 വയസുകാരനെ മാതാപിതാക്കൾ രണ്ട് മാസത്തിലേറെ തൂണിൽ കെട്ടിയിട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചൈൽഡ് ലൈനിൽ ലഭിച്ച വിവരം അനുസരിച്ച് സ്ഥലത്ത് എത്തിയ വനിതാ ശിശു വികസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കുട്ടിയെ മോചിപ്പിച്ചു. അയൽവാസികളാണ് സംഭവം അധികൃതരെ അറിയിച്ചത്. ദിവസ വേതനക്കാരായ മാതാപിതാക്കൾ കുട്ടിയ കോൺക്രീറ്റ് തൂണിൽ കെട്ടിയിട്ട ശേഷമായിരുന്നു മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. ചങ്ങലയിൽ താഴും താക്കോലുമിട്ടുള്ള പൂട്ടിൽ ഉരഞ്ഞ് കൈകാലുകളിൽ മുറിവുകളോടെയാണ് 12വയസുകാരനെ രക്ഷപ്പെടുത്തിയിട്ടുള്ളത്. പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റി.
മകൻ പഠിക്കുന്നില്ലെന്നും അനുസരിക്കുന്നില്ലെന്നുമാണ് സംഭവത്തിൽ മാതാപിതാക്കളുടെ വാദം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്നതും മറ്റുള്ളവരുടെ മൊബൈൽ ഫോൺ അടക്കം എടുത്തുകൊണ്ട് വരുന്നതും പതിവാണ്. വികൃതി നിയന്ത്രണാതീതമായതോടെ മറ്റ് വഴികളില്ലാതെ കെട്ടിയിട്ടെന്നാണ് മാതാപിതാക്കൾ അധികൃതരോട് വിശദമാക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി വരികയാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് കുട്ടി വിധേയനായെന്നും ബാലാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ശിശുക്ഷേമ സമിതി വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam