പാര്‍ക്കിങ് ഫീസ് കൊടുത്തില്ല, പൊലീസുകാരെ കൊല്ലുമെന്ന് ഭീഷണി; പാര്‍ക്കിങ് സാഹായി അറസ്റ്റില്‍

Published : Feb 21, 2025, 08:37 AM IST
പാര്‍ക്കിങ് ഫീസ് കൊടുത്തില്ല, പൊലീസുകാരെ കൊല്ലുമെന്ന് ഭീഷണി; പാര്‍ക്കിങ് സാഹായി അറസ്റ്റില്‍

Synopsis

പാര്‍ക്കിങ് ഏരിയക്ക് പുറത്ത് വണ്ടി നിര്‍ത്തിയ പൊലീസുകാരോട് പാര്‍ക്കിങ് ഫീസ് ആവശ്യപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സബ് ഇന്‍സ്പെക്ടറോട് പ്രതി അപമര്യാദയായി പെരുമാറുകയും അക്രമിക്കുകയും ചെയ്തു.

ഗുരുഗ്രാം: ഗുരുഗ്രാമില്‍ വനിതാ ഇന്‍സ്പെക്ടറോട് അപമര്യാദമായി പെരുമാറുകയും സബ് ഇന്‍സ്പെക്ടറെ മര്‍ദിക്കുകയും ചെയ്ത പാര്‍ക്കിങ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സോഹ്ന ബസ് സ്റ്റാന്‍റില്‍ വെച്ചായിരുന്നു സംഭവം. അഭിഷേക് എന്ന പാര്‍ക്കിങ് സഹായിയാണ് പിടിയിലായത്. പൊലീസ് ഇന്‍സ്പെക്ടറോട് അപമദ്യാദമായി പെരുമാറിയത് ചോദ്യം  ചെയ്ത സബ് ഇന്‍സ്പെക്ടറെ ഇയാള്‍ മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

ഇന്‍സ്പെക്ടര്‍ രാജ്മ ദേവിയും സബ് ഇന്‍സ്പെക്ടര്‍ രാജ്ജാക് ഖാനും സോഹ്ന ബസ് സ്റ്റാന്‍റിനു സമീപം പട്രോളിങ് നടത്തുന്നതിനിടെയായാണ് ഈ ദുരനുഭവം ഉണ്ടായത്. പാര്‍ക്കിങ് ചാര്‍ജുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഭിഷേക് പൊലീസുകാരെ ഉപദ്രവിച്ചത്. 

പാര്‍ക്കിങ് ഏരിയക്ക് പുറത്ത് വണ്ടി നിര്‍ത്തിയ പൊലീസുകാരോട് ഇയാള്‍ പാര്‍ക്കിങ് ഫീസ് ആവശ്യപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സബ് ഇന്‍സ്പെക്ടറോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയും അക്രമിക്കുകയും ചെയ്തു. പ്രശ്നത്തില്‍ ഇടപെട്ട ഇന്‍സ്പെക്ടറെ തള്ളിയിട്ടു. രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സബ് ഇന്‍സ്പെക്ടര്‍ക്ക് നെഞ്ചിന് പരിക്കേറ്റതായും അവരെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. പ്രതി സബ് ഇന്‍സ്പെക്ടറുടെ കാറിനു നേരെ കല്ലെറിയുന്നതിന്‍റെയും അക്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ അഭിഷേകിനെ ജുഡീഷ്യന്‍ കസ്റ്റ‍ഡിയില്‍ വിട്ടിരിക്കുകയാണ്.

Read More: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായി അഭിനയിച്ചു, സ്ത്രീകളെ പറ്റിച്ചു;മാട്രിമോണി സൈറ്റിലെ കള്ള ഉദ്യോഗസ്ഥന്‍ പിടിയില്‍
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിജെപിയുടെ ഭാവിപരിപാടി ഉടൻ പ്രഖ്യാപിക്കുമെന്ന് അഭിജീത് ദീപ്കെ, പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ചയിലും ഇടപെടും
'രാഹുല്‍ പ്രധാനമന്ത്രി, ജെൻ സികളിലൊരാൾ വിദ്യാഭ്യാസ മന്ത്രി', പ്രതീക്ഷ വെളിപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി