ശൈത്യകാലസമ്മേളനം നാളെ മുതല്‍,വഖഫ് ഭേദഗതി, ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പടക്കം 15സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കും

Published : Nov 24, 2024, 12:57 PM IST
ശൈത്യകാലസമ്മേളനം നാളെ മുതല്‍,വഖഫ് ഭേദഗതി, ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പടക്കം 15സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കും

Synopsis

വഖഫില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ തള്ളി

ദില്ലി:വഖഫ് നിയമഭേദഗതിയടക്കം  15 സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ   ശൈത്യകാല സമ്മേളത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. വഖഫില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ തള്ളി. അദാനി വിഷയത്തിലടക്കം നാളെ തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തില്‍  പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷവും തീരുമാനിച്ചു.

ഭരണ പ്രതിപക്ഷ ഏറ്റമുട്ടലിന് വീണ്ടും കളമൊരുക്കി ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള്‍ വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍  ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത്. വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവരും. മുനമ്പം സംസ്ഥാനത്ത് ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍ വഖഫ് നിയമ ഭേദഗതി ബില്‍ ചൂണ്ടിക്കാട്ടിയാണ് ശക്തമായ ഇടപെടല്‍ കേന്ദ്രം ഉറപ്പ് നല്‍കുന്നത്. വഖഫ് സ്വത്തുക്കളിലടക്കം അന്തിമ വാക്ക് ജില്ലാ കളക്ടര്‍ക്കായിരിക്കും, വഖഫ് ബോര്‍ഡിലേക്ക് അമുസ്ലീം അംഗം , വനിത പ്രാതിനിധ്യം അടക്കം ഉറപ്പ് വരുത്തുന്ന ബില്ലിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജെപിസിയുടെ കാലവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ച വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബില്ലുമായി സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നത്
 
ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പിന് പച്ചക്കൊടി കാട്ടി മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. മഹാരാഷ്ട്രയിലെ മിന്നും ജയവും നടപടികളില്‍ ഒരു മയവും വേണ്ടെന്ന ആത്മവിശ്വാസത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചുണ്ട്. അതേ സമയം അദാനിക്കെതിരായ അമേരിക്കയുടെ നിയമ നടപടികളില്‍ കേന്ദ്രം തുടരുന്ന മൗനത്തിനെതിരെ വലിയ പ്രതിഷേധം ഇരുസഭകളിലും ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം. അദാനിയെ അറസ്റ്റു ചെയ്യണം, സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കാനാണ് തീരുമാനം. പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും വൈകാതെ നടക്കും. 
 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളുടെ വിവാഹം, കളറാക്കാൻ പിതാവിന്റെ കരവിരുത്,25 ലക്ഷം രൂപ ചെലവിൽ ക്ഷണക്കത്ത്, 3 കിലോ വെള്ളി, ഒരു വർഷത്തെ അധ്വാനം
അടുത്ത ദില്ലിയാവാൻ കുതിച്ച് രാജ്യത്തെ പ്രധാന നഗരങ്ങൾ, ശ്വാസം മുട്ടി രാജ്യം, വരുന്നത് അതീവ അപകടാവസ്ഥ