പരോൾ അനുവദിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By Web TeamFirst Published Sep 5, 2020, 12:15 AM IST
Highlights

തീവ്രവാദം, കൊലപാതകം, കുട്ടികളോടുള്ള അതിക്രമം, കലാപം തുടങ്ങിയ കേസുകളിൽ ഉള്‍പ്പെട്ടവർക്ക് പരോൾ അനുവദിക്കുന്നത് സമൂഹത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

ദില്ലി: പരോൾ അനുവദിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ തടവ് പുളളികൾക്കും പരോൾ അനുവദിക്കേണ്ടതില്ലെന്നാണ് മാർഗനിർദ്ദേശത്തില്‍ പറയുന്നത്. മനശാസ്ത്രജ്ഞരടങ്ങുന്ന വിദഗ്ധ സമിതിയുടെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ മാത്രം പരോൾ അനുവദിച്ചാൽ മതി എന്നാണ് പുതിയ നിര്‍ദ്ദേശം.

തീവ്രവാദം, കൊലപാതകം, കുട്ടികളോടുള്ള അതിക്രമം, കലാപം തുടങ്ങിയ കേസുകളിൽ ഉള്‍പ്പെട്ടവർക്ക് പരോൾ അനുവദിക്കുന്നത് സമൂഹത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദ്ദേശത്തില്‍ പറയുന്നു. കൊവിഡിൻ്റെ പേരിൽ വ്യാപകമായി പരോൾ അനുവദിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ ഇടപെടൽ.
 

click me!