Latest Videos

പവൻകുമാർ ഗോയങ്ക ഇൻസ്പേസ് ചെയർമാൻ; മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുൻ എംഡി ബഹിരാകാശ രംഗത്തെ താക്കോൽ സ്ഥാനത്ത്

By Web TeamFirst Published Sep 17, 2021, 6:32 AM IST
Highlights

ഇൻസ്പേസ് കമ്മിറ്റിയിലേക്കുള്ള മറ്റ് 11 അംഗങ്ങളെയും നിയമിച്ചു. ബഹിരാകാശ വകുപ്പ്  സെക്രട്ടറി കമ്മിറ്റിയിൽ അംഗമായിരിക്കും. ഇസ്രൊ മുതിർന്ന ശാസ്ത്രജ്ഞൻ  ആർ ഉമാമഹേശ്വരനും സതീഷ് ധവാൻ സെൻറർ മേധാവി എ രാജരാജനും സമിതിയിലുണ്ട്.

ബെം​ഗളൂരു: പവൻകുമാർ ഗോയങ്ക ഇൻസ്പേസ് ചെയർമാൻ. നേരത്തെ മുതി‌ർന്ന ഇസ്രൊ ശാസ്ത്രജ്ഞരെ പരിഗണിച്ചിരുന്ന സ്ഥാനത്തേക്കാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ മാനേജിംഗ് ഡയറക്ടർ എത്തുന്നത്. 

ഇൻസ്പേസ് കമ്മിറ്റിയിലേക്കുള്ള മറ്റ് 11 അംഗങ്ങളെയും നിയമിച്ചു. ബഹിരാകാശ വകുപ്പ്  സെക്രട്ടറി കമ്മിറ്റിയിൽ അംഗമായിരിക്കും. ഇസ്രൊ മുതിർന്ന ശാസ്ത്രജ്ഞൻ  ആർ ഉമാമഹേശ്വരനും സതീഷ് ധവാൻ സെൻറർ മേധാവി എ രാജരാജനും സമിതിയിലുണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസിൻ്രറെ സിഎംഡിയും ബ്രഹ്മോസ് എയറോസ്പേസ് തലവനും സമിതിയിൽ സ്ഥാനമുണ്ട്. ലാർസൻ ആൻഡ് ടർബോ ഡയറക്ടർ ജയന്ത് പാട്ടീലിനെയും ജെഎൻയു വൈസ് ചാൻസലർ ജഗദീഷ് കുമാറിനെയും സമിതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഐഐടി മദ്രാസ് പ്രൊഫസർ പ്രീതി അഖല്യം, ഐഐഎസ്‍സി പ്രൊഫസർ ജോസഫ് മാത്യു എന്നിവരാണ് മറ്റ് അംഗങ്ങൾ. 

കഴിഞ്ഞ വർഷമാണ് ബഹിരാകാശ ഗവേഷണ രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുക്കാനായി കേന്ദ്ര സർക്കാർ ഇൻസ്പേസ് രൂപീകരിച്ചത്. ഇസ്രൊയുടെ സൗകര്യങ്ങൾ മറ്റ് കമ്പനികളുമായി പങ്ക് വയ്ക്കുന്നതിന് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ഇൻസ്പേസ് ആയിരിക്കും. 

click me!