പേടിഎം ജീവനക്കാരന് കൊവിഡ്19: ഓഫീസുകൾ അടച്ചിടാൻ തീരുമാനം

Web Desk   | Asianet News
Published : Mar 04, 2020, 08:45 PM IST
പേടിഎം ജീവനക്കാരന് കൊവിഡ്19: ഓഫീസുകൾ അടച്ചിടാൻ തീരുമാനം

Synopsis

രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

ദില്ലി: പേടിഎം ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസുകൾ താത്കാലികമായി അടച്ചിടാൻ തീരുമാനം. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസുകളാണ് താത്കാലികമായി അടച്ചിടുന്നത്. ഇറ്റലി സന്ദർശിച്ച ജീവനക്കാരനാണ് കൊറോണ ബാധിച്ചത്.

കോവിഡ് 19 ബാധയെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഉയർന്ന മുൻകരുതലാണ് സ്വീകരിക്കുന്നത്. ഹോളി അടുത്തിരിക്കെ ആഘോഷ ഒഴിവാക്കാൻ രാഷ്ട്രപതി ഭവനും ദില്ലി സർക്കാരും തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിരുന്നു. 

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം വിലക്കണമെന്നും ബിജെപി എംപി രമേശ് ബിധുരി ആവശ്യപ്പെട്ടു.

രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്ള ഐടിബിപി ക്യാപിലേക്ക് മാറ്റി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം