ജമ്മുകശ്മീരിൽ കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗം; പിഡിപി വിട്ടുനിന്നേക്കും,മെഹബൂബ മുഫ്തി അന്തിമ തീരുമാനമെടുക്കും

By Web TeamFirst Published Jun 20, 2021, 2:48 PM IST
Highlights

യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ഇന്ന് ചേർന്ന പിഡിപി രാഷ്ട്രീയകാര്യസമിതിയിൽ ഉയർന്ന വികാരം. അന്തിമ തീരുമാനമെടുക്കാൻ അധ്യക്ഷ മെഹബൂബ മുഫ്തിയെ ചുമതലപ്പെടുത്തി. 

ദില്ലി: ജമ്മുകശ്മീരിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ നിന്ന് പിഡിപി വിട്ടുനിന്നേക്കും. യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ഇന്ന് ചേർന്ന പിഡിപി രാഷ്ട്രീയകാര്യസമിതിയിൽ ഉയർന്ന വികാരം. അന്തിമ തീരുമാനമെടുക്കാൻ അധ്യക്ഷ മെഹബൂബ മുഫ്തിയെ ചുമതലപ്പെടുത്തി. 

ബുധനാഴ്ച പ്രതിപക്ഷ പാർട്ടികളുടെ ഗുപ്കർ സഖ്യം യോഗം ചേർന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. എല്ലാ പ്രതിപക്ഷ നേതാക്കളുടെയും പ്രതിനിധിയായി മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ നിയോഗിക്കുക എന്ന നിർദ്ദേശവും ചർച്ചയിലുണ്ട്. മുതിർന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിയും ഇന്ന് സ്ഥിതി വിലയിരുത്തി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന ഷാങ്ഹായി സഹകരണ സംഘടന യോഗത്തിനിടെ ഇന്ത്യ പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ കൂടിക്കാഴ്ച നടത്തിയേക്കും. 
 

click me!