പെഗാസസ് ചാര ഫോൺ നിരീക്ഷണം; ബംഗാൾ സര്‍ക്കാരിന്‍റെ ജുഡീഷ്യൽ അന്വേഷണത്തിൽ ഇടപെടുമോ സുപ്രീംകോടതി, ഇന്നറിയാം

By Web TeamFirst Published Aug 25, 2021, 12:09 AM IST
Highlights

ബംഗാൾ സര്‍ക്കാരിന്‍റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല

ദില്ലി: പെഗാസസ് ചാര ഫോണ്‍ നിരീക്ഷണത്തിൽ പശ്ചിമബംഗാൾ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിനും ബംഗാൾ സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് ബെഞ്ച് നോട്ടീസ് അയച്ചിരുന്നു.

ബംഗാൾ സര്‍ക്കാരിന്‍റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഗ്ലോബൽ വല്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യൽ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾക്കൊപ്പം ഈ കേസും പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!