
ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ധിൽ വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിയ 35ഓളം പേരെ കൊവിഡ് നിയമം ലംഘിച്ചതിന് ശിക്ഷിച്ച് പൊലീസ്. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാത്തതിനാണ് പൊലീസിന്റെ നടപടി.
സംഘത്തെക്കൊണ്ട് തവളച്ചാട്ടം ചാടിക്കുകയായിരുന്നു പൊലീസ്. കൂട്ടത്തിൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ടായിരുന്നു. തവളച്ചാട്ടം ചാടുന്ന ആളുകളും ഇവർക്കൊപ്പം വടിയുമായി നിൽക്കുന്ന പൊലീസുമടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിനിടയിലാണ് ആളുകൾ അശ്രദ്ധമായി പെരുമാറുന്നത്. ബിന്ധ് മേഖലയിൽ കൊവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് കൂട്ടംചേരുന്നവർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 35 പേർ ട്രാക്റ്ററിലാണ് ഒരുമിച്ച് യാത്ര ചെയ്തത്. സാമൂഹിക അകലം പാലിച്ചില്ലെന്ന് മാത്രമല്ല, ഇവർ മാസ്കും ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam