വിലകുറഞ്ഞ അപവാദ പ്രചാരണങ്ങള്‍ക്ക് ജഡ്ജിമാരെ ഇരയാക്കുന്നു; സുപ്രീം കോടതി ജഡ്ജ്

By Web TeamFirst Published Sep 13, 2020, 3:47 PM IST
Highlights

ജഡ്ജിമാര്‍ അവരുടെ ദന്ത ഗോപുരങ്ങളില്‍ ആഡംബരത്തെോടെ ജീവിക്കുന്നതായാണ് മിക്ക ആളുകളും ധരിച്ച് വച്ചിട്ടുള്ളത്. ഇതി തെറ്റിധാരണയാണ്  സാധാരണക്കാരെ പോലെ തന്നെയാണ് അവരുടേയും ജീവിതം. 

ദില്ലി: വില കുറഞ്ഞ ഗോസിപ്പുകളുടെ ഇരയാക്കപ്പെടുകയാണ് ജഡ്ജിമാരെന്ന വിമര്‍ശനവുമായി സുപ്രീം കോടതി ജഡ്ജ് എന്‍ വി രമണ. സ്വയം പ്രതിരോധത്തിനായി ശ്രമിക്കാത്ത ജഡ്ജുമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണം രൂക്ഷമാണെന്നും എന്‍ വി രമണ. ശനിയാഴ്ചയാണ് അടുത്ത ചീഫ് ജസ്റ്റിസ് പട്ടികയില്‍ ആദ്യമുള്ള എന്‍ വി രമണയുടെ പ്രതികരണം. 

ജഡ്ജിമാര്‍ അവരുടെ ദന്ത ഗോപുരങ്ങളില്‍ ആഡംബരത്തെോടെ ജീവിക്കുന്നതായാണ് മിക്ക ആളുകളും ധരിച്ച് വച്ചിട്ടുള്ളത്. ഇതി തെറ്റിധാരണയാണ്  സാധാരണക്കാരെ പോലെ തന്നെയാണ് അവരുടേയും ജീവിതം. ജഡ്ജുമാരുടെ സംസാര സ്വാതന്ത്ര്യം  അതേ നിയമം വച്ച് തന്നെയാണ് തടപ്പെട്ടിട്ടുള്ളതെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോംബ്ഡെ പ്രതികരിച്ചത്. വിരമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍ ഭാനുമതിയുടെ നിയമവ്യവസ്ഥ, ജഡ്ജ്, നീതിപാലനം എന്ന ബുക്കിന്‍റെ പ്രകാശന ചടങ്ങിനിടെയാണ് ഇരുവരുടേയും പ്രതികരണം.

പ്രശാന്ത് ഭൂഷണ്‍ വിവാദവുമായി ബന്ധപ്പെടുത്തിയാണ് പ്രതികരണമെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. സുപ്രീം കോടതി ജസ്റ്റിസിനെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രശാന്ത് ഭൂൽണ് കോടതി ഒരു രൂപ പിഴയിട്ടിരുന്നു. ജഡ്ജുമാര്‍ മാത്രമല്ല അവരുടെ കുടുംബവും നിരന്തരമായ വിമര്‍ശനത്തിന് ഇരയാവുന്നതിനാല്‍ നിരവധി കാര്യങ്ങള്‍ ത്യാഗം ചെയ്യുന്നുണ്ടെന്നും എന്‍ വി രമണ കൂട്ടിച്ചേര്‍ത്തു. മറ്റേത് ജോലിയേക്കാളും കൂടുതല്‍ ത്യാഗമാണ് ജഡ്ജിമാര്‍ക്ക് ചെയ്യേണ്ടി വരാറുള്ളതെന്നും എന്‍ വി രമണ പറയുന്നു. 

click me!