
പശ്ചിമ ബംഗാളിലെ ബിജെപി സമീപനത്തോട് ഇടഞ്ഞ് അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രജിബ് ബാനര്‍ജി. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് രജിബ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. പശ്ചിമ ബംഗാളില്‍ പ്രസിഡന്‍റിന്‍റെ ഭരണം വരണമെന്ന ബിജെപി നിലപാടിനോടാണ് രജിബ് എതിര്‍പ്പ് വ്യക്തമാക്കിയത്.ഡോംജൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രജിബ് ബാനര്‍ജി.
വന്‍ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ മാറ്റി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തെ ജനഹിതത്തിനെതിരാണെന്ന് രജിബ് ബാനര്‍ജി വിശദമാക്കി. ചൊവ്വാഴ്ച നടന്ന ബിജെപി സംസ്ഥാന നേതാക്കളുടെ യോഗത്തിലും രജിബ് പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചതായിരുന്നു ബിജെപി യോഗം.
രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇതെന്നാണ് രജിബ് പറയുന്നത്. കൊവിഡ് 19, യാസ് ചുഴലിക്കാറ്റ് എന്നിവ സംസ്ഥാനത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് രജിബിന്‍റെ പ്രതികരണം. വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ രാഷ്ട്രപതി ഭരണമെന്ന് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ കരുണയോടെ കേള്‍ക്കണമെന്നില്ലെന്നും രജിബ് വിശദമാക്കി. തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളെ കണക്കിലെടുത്താണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണ വേണമെന്ന് ബിജെപി ആവശ്യമുയര്‍ത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam