കൊവിഡ് 19 പരിശോധന; സ്വകാര്യ ലാബിന് അനുമതി

By Web TeamFirst Published Mar 18, 2020, 3:56 PM IST
Highlights

റോചേ ഡയഗ്നോസിസ് എന്ന സ്ഥാപനത്തിനാണ് കൊവിഡ് പരിശോധനയ്ക്ക് അനുമതി നല്കിയത്. അനുമതി തേടി മറ്റൊരു സ്വകാര്യ ലാബ് സമർപ്പിച്ച അപേക്ഷ ഡ്രഗ് കണ്ട്രോളർ ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്.

ദില്ലി: കൊവിഡ് 19 പരിശോധനയ്ക്ക് സ്വകാര്യ ലാബിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. റോചേ ഡയഗ്നോസിസ് എന്ന സ്ഥാപനത്തിനാണ് കൊവിഡ് പരിശോധനയ്ക്ക് അനുമതി നല്കിയത്. അനുമതി തേടി മറ്റൊരു സ്വകാര്യ ലാബ് സമർപ്പിച്ച അപേക്ഷ ഡ്രഗ് കണ്ട്രോളർ ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി തീരുമാനം എടുത്തേക്കും. 

ഇന്ത്യയില്‍ ഇന്ന് 12 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 153 ആയെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. 147 രോഗബാധിതര്‍ എന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്ക്.  ഇവരില്‍ 25 വിദേശികളും ഉള്‍പ്പെടുന്നു. കൊവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 38 പേരിലാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ 25 പേര്‍ കൊവിഡ് ബാധിതരാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. ദില്ലിയില്‍ 9 കൊവിഡ് ബാധിതരാണുള്ളത്. കര്‍ണാടകയില്‍ 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലഡാക്കില്‍ എട്ടും ജമ്മു കശ്മീരില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനിലും ഹരിയാനയിലും രണ്ട് വീതം  കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

കേരളത്തില്‍ 27 പേര്‍ കൊവിഡ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ 10 കൊവിഡ് ബാധിതരാണുള്ളത്. കര്‍ണാടകയില്‍ 13 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലഡാക്കില്‍ എട്ടും ജമ്മു കശ്മീരില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ നാലും ഹരിയാനയില്‍ പതിനാറും കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!