അജ്ഞാത രോഗബാധ, ജമ്മു കശ്മീരിലെ രജൗരിയില്‍ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി

Published : Feb 06, 2025, 10:59 AM ISTUpdated : Feb 06, 2025, 11:07 AM IST
അജ്ഞാത രോഗബാധ, ജമ്മു കശ്മീരിലെ രജൗരിയില്‍ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി

Synopsis

രജൗരിയില്‍ രോഗം ബാധിച്ച് 45 ദിവസത്തിനിടെ മരിച്ചത് 17 പേരാണ്. 2024 ഡിസംബര്‍ 4 മുതലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് രോഗികളില്‍ കണ്ടത്. 

രജൗരി: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍  അജ്‍ഞാത രോഗം ബാധിച്ച് 17 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. കീടനാശിനി, വളം എന്നിവ വില്‍ക്കുന്ന സ്റ്റോറുകളില്‍ ബുധനാഴ്ച്ച അപ്രതീക്ഷിത പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കൃഷി വകുപ്പും ഭക്ഷ്യ വകുപ്പും പൊലീസും ഉള്‍പ്പെടുന്ന സംഘം ഒരേ സമയം ജില്ലയുടെ പല ഭാഗങ്ങളിലായി പരിശോധന ന‍ടത്തുകയായിരുന്നു. 250 ഓളം ഷോപ്പുകളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധയെ തുടര്‍ന്ന് ഗവണ്‍മെന്‍റ് മെഡിക്കല്‍ കൊളേജില്‍ അഡ്മിറ്റ് ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്തു.

ഡിസംബര്‍ ഏഴ് മുതല്‍ ജനുവരി 19 വരെ രജൗരിയില്‍ മരിച്ചത് 17 പേരാണ്. മൂന്ന് കുടുംബങ്ങളില്‍ പെട്ടവരാണ് മരിച്ചവര്‍. ഇവരില്‍ 13 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും വിവാഹ സദ്യ കഴിച്ചവരാണ് മരിച്ചവരെല്ലാം. വിവാഹം നടന്ന വീട്ടിലെ ഗൃഹനാഥന്‍ അടക്കം അഞ്ചുപേരാണ് ആദ്യം ഇരയായത്. തുടര്‍ന്ന് അയല്‍പ്പക്കത്തെ രണ്ടു കുടുംബങ്ങളില്‍നിന്നായി 12 പേര്‍ മരണപ്പെട്ടു. സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചവരാണ് പൊടുന്നനെ ബോധരഹിതരായി മരിച്ചത്. 

ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് രോഗികളില്‍ കണ്ടത്. ലക്നൗവിലെ സിഎസ്ഐആര്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വിഷവസ്തു അകത്ത് ചെന്നതാണ് മരണ കാരണം എന്നാണ് കണ്ടെത്തിയത്.  ഗ്രാമത്തിലെ പൊതു ജലസംഭരണിയില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ  ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ബദാല്‍ ഗ്രാമത്തിലെത്തി പരിശോധന നടത്തുകയും രോഗബാധിതരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. രജൗരി ഗ്രാമം നിലവില്‍ കണ്‍ടെയ്ന്‍മെന്‍റ് സോണായി തുടരുകയാണ്.

Read More: കശ്മീരില്‍ നടന്ന ഒരു വിവാഹവും പിന്നാലെ സംഭവിച്ച 17 ദുരൂഹ മരണങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും