Latest Videos

പെട്രോൾ വില 200ലെത്തിയാൽ ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കാമെന്ന് ബിജെപി അധ്യക്ഷൻ

By Web TeamFirst Published Oct 20, 2021, 1:51 PM IST
Highlights

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ മൂന്ന് പേർക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകണമെന്നും വാഹന നിർമ്മാതാക്കൾ മൂന്ന് സീറ്റുള്ള വാഹനം നിർമ്മിക്കണമെന്നും കലിത ആവശ്യപ്പെട്ടു. 

ഗുവാഹത്തി: പെട്രോൾ വില (Petrol Price) കുതിച്ചുയരുന്നതിൽ പരാതികൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി അസമിലെ (Assam) ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ. പെട്രോൾ വില 200 എത്തിയാൽ  ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കാമെന്നാണ് അസം ബിജെപി അധ്യക്ഷൻ ബബീഷ് കലിതയുടെ (Babeesh kalitha) വിവാദ പ്രസ്താവന. തമുൽപുരിൽ നടത്തിയ പ്രസംഗത്തിലാണ് ഇത്തരമൊരു പരാമർശം കലിത നടത്തിയത്. 

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ മൂന്ന് പേർക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകണമെന്നും വാഹന നിർമ്മാതാക്കൾ മൂന്ന് സീറ്റുള്ള വാഹനം നിർമ്മിക്കണമെന്നും കലിത ആവശ്യപ്പെട്ടു. അസം മന്ത്രിസഭയിൽ അംഗമായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. 

എന്നാൽ കലിതയുടെ വിവാദ പരാമർശം ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസ്. ഇതാണോ മോദിയുടെ അഛാ ദിൻ എന്നാണ് കോൺഗ്രസ് തിരിച്ചടിച്ചത്. വിലക്കയറ്റത്തിൽ ബിജെപി ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ആഢംബര കാർ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാനും നേരത്തേ കലിത ആവശ്യപ്പെട്ടിരുന്നു. 

click me!