തകർന്നുവീണ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാർ; പറന്നയുടൻ അപായസന്ദേശം സന്ദേശം നൽകി, അപകട കാരണം വ്യക്തമല്ല

Published : Jun 12, 2025, 04:52 PM ISTUpdated : Jun 12, 2025, 04:59 PM IST
Visuals from the site of the plane crash near Ahmedabad airport (Photo/ANI)

Synopsis

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പരിചയസമ്പന്നരായ പൈലറ്റുമാരാണ് പറത്തിയിരുന്നത്.

അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം പറന്നയുടൻ തന്നെ പൈലറ്റുമാർ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്. 625 അടി ഉയരത്തിൽ നിന്ന് 11 വർഷം പഴക്കമുള്ള എയർഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്.

 

 

വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറുകളും തമ്മിൽ റേഡിയോ ആശയ വിനിമയത്തിൽ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് 'മേയ് ഡേ'. ജീവൻ അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നിൽ കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാൻ ആഗോള തലത്തിൽ ഉപയോഗിക്കുന്നതാണിത്. വിമാനം തകരുന്നതിന് മുൻപ് എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാർ അപായ സന്ദേശം നൽകിയെങ്കിലും എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ സാധിച്ചില്ല.രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനം, പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തക‍ർന്നു വീഴുകയായിരുന്നു.

 

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'