
തിരുവനന്തപുരം: ദില്ലി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൽ അരവിന്ദ് കെജ്‍രിവാളിനേയും ആംആദ്മി പാര്‍ട്ടിയേയും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ ഹാട്രിക് വിജയം നേടിയ കെജ്‍രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വജയൻ പറഞ്ഞു. ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികൾക്കും എതിരെ ജനം നൽകിയ തിരിച്ചടിയാണ് ദില്ലി ഫലമെന്നും പിണറായി വിജയൻ പറഞ്ഞു. ബിജെപിക്ക് ഒരു ബദലുണ്ടെങ്കിൽ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് ദില്ലി ഫലം. ഈ ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കണം. രാജ്യത്തിന്‍റെ പൊതുവികാരമാണ് ദില്ലി ഫലത്തിൽ പ്രതിഫലിച്ചതെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam