
ഗോരഖ്പൂര്‍: ബിരുദം നേടിയ ശേഷം ജോലി തേടി കഷ്ടപ്പെടാന്‍ നില്‍ക്കാതെ സാമൂഹ സേവനത്തിന് പോകാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഗുരുകുല സമ്പ്രദായം പിന്തുടരേണ്ടത് ആവശ്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ സത്യം പറയുന്ന ശീലമുള്ളവരാകാന്‍ ഗുരുകുല സമ്പ്രദായം ഉചിതമാണ്. എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കും. സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാകാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുന്ന ഹര്‍ ഘര്‍ നാല്‍ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കണമെന്നും യോഗി ആവശ്യപ്പെട്ടു.
പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്‍ജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ട്. സാധാരണക്കാര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ വീടുകള്‍ നിര്‍മ്മിക്കാനും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും യോഗി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam