
ദില്ലി: കൊവിഡ് വാക്സിന്‍ ഗവേഷണത്തിലും നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ മൂന്ന് സ്ഥാപനങ്ങളിലെ ഗവേഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫ്രന്‍സ് കൂടികാഴ്ച നടത്തി വാക്സിന്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് പൂനെ, ബയോളിജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഡോ.റെഡ്ഡിസ് ലാബ്ല് ലിമിറ്റഡ് ഹൈദരാബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കൂടികാഴ്ച നടത്തിയത്.
കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകരെയും, കമ്പനികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒപ്പം തന്നെ വാക്സിന്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ ഗവേഷകരില്‍ നിന്നും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
വാക്സിന്‍ പ്രഭല്യത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയോഗിക പ്രശ്നങ്ങളെ ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒപ്പം വാക്സിന്‍റെ ചരക്ക് നീക്കം, അതിന്‍റെ ശേഖരണം തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാനും ഗവേഷകരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
അടുത്തവര്‍ഷം മുതല്‍ ഗവേഷണങ്ങള്‍ക്ക് ഫലം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വാക്സിന്‍ ഗവേഷകര്‍ പ്രധാനമന്ത്രിയെ അറിയിച്ചത്. അതേ സമയം സര്‍ക്കാറിന്‍റെ എല്ലാ വകുപ്പുകളില്‍ നിന്നും ആവശ്യമായ എല്ലാ പിന്തുണയും വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. നല്ല വാര്‍ത്തയ്ക്കായി രാജ്യം മാത്രമല്ല ലോകം തന്നെ കാത്തിരിക്കുകയാണെന്നും കൂടികാഴ്ചയില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam