സ്വാമിത്വ സ്‌കീം: പ്രോപ്പര്‍ട്ടികാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

By Web TeamFirst Published Oct 11, 2020, 1:30 PM IST
Highlights

ഗ്രാമീണര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ സാമ്പത്തിക ആസ്തിയായി കണക്കാക്കാനും ലോണ്‍ അടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള വഴി തുറക്കും. 

ദില്ലി: സ്വാമിത്വ പദ്ധതിയുടെ ഭാഗമായി പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിച്ചു. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചരിത്രപരമായ നീക്കമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിലൂടെ ഗ്രാമീണര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ സാമ്പത്തിക ആസ്തിയായി കണക്കാക്കാനും ലോണ്‍ അടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ഉപയോഗിക്കാനുമുള്ള വഴി തുറക്കും. ഒരു ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം. ഇതിനുപിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ നേരിട്ട് വിതരണം ചെയ്യും. 

ആറ് സംസ്ഥാനങ്ങളിലുള്ള 763 ഗ്രാമങ്ങള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഉത്തര്‍പ്രദേശില 346 ഗ്രാമങ്ങള്‍ക്ക്, ഹരിയാനയിലെ 221 ഗ്രാമങ്ങള്‍ക്ക്, മഹാരാഷ്ട്രയിലെ 100 ഗ്രാമങ്ങള്‍ക്ക്, മധ്യപ്രദേശിലെ 44 ഗ്രാമങ്ങള്‍ക്ക്, ഉത്തരാഖണ്ഡിലെ 50 ഗ്രാമങ്ങള്‍ക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. 

click me!