നിർണായക നീക്കങ്ങൾ, അജിത് ഡോവൽ പ്രധാനമന്ത്രിയുടെ വസതിയിൽ, സംയുക്ത സൈനിക മേധാവി പ്രതിരോധമന്ത്രിയെ കാണുന്നു

Published : May 10, 2025, 11:00 AM IST
നിർണായക നീക്കങ്ങൾ, അജിത് ഡോവൽ പ്രധാനമന്ത്രിയുടെ വസതിയിൽ, സംയുക്ത സൈനിക മേധാവി പ്രതിരോധമന്ത്രിയെ കാണുന്നു

Synopsis

നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങിയ ആക്രമണം ബാരാമുള്ള മുതൽ ഭുജ് വരെയുള്ള 26 സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു.

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ഇന്നലെ രാത്രി ഇന്ത്യൻ അതിർത്തി പ്രദേശങ്ങളേയും ഇന്ത്യൻ സൈനിക മേഖലയേയും ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണം, ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയ വിവരങ്ങൾ ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിക്കും. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തുകയാണ്. സുപ്രധാന നീക്കങ്ങളിലേക്ക് രാജ്യം കടന്നേക്കുമെന്നാണ് സൂചന.  

തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. ബാരാമുള്ള മുതൽ ഭുജ് വരെയുള്ള 26 സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.  നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങിയ ആക്രമണം പുലർച്ചെയും തുടർന്നു. ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണം കടുത്തതോടെ ഇന്നലെ രാത്രി ജമ്മുവിലുടനീളം ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. 

ജമ്മുവിലും സാംബയിലും ഡ്രോൺ ആക്രമണമുണ്ടായി. ഇന്ത്യുടെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകൾ ഇന്ത്യ തകർത്തു. പഞ്ചാബിലെ അമൃത്സറിലും പത്താന്‍കോട്ടിലും ആക്രമണമുണ്ടായി ഫിറോസ്പൂരിലെ ജനവാസമേഖലയിലെ ആക്രമണത്തിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റത്. കശ്മീർ താഴ്വരയിലും ഡ്രോൺ ആക്രമണമുണ്ടായി.  

ഇന്ത്യ ശക്തമായി പാക്  ആക്രമണങ്ങളെ പ്രതിരോധിച്ചു. ഇന്ത്യ അതിർത്തികൾ പ്രതിരോധിക്കുകയും ആക്രമണം ചെറുക്കുകയും മാത്രമാണ് ചെയ്യുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പാകിസ്ഥാൻ തുടർച്ചയായി ആക്രമണങ്ങൾ നടത്തി. ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടായ ആക്രമണങ്ങൾ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുന്ന സമയത്ത് തന്നെ ലാഹോരിൽ നിന്നും വിമാനങ്ങൾ പറന്നുയർന്നുയ  ലാഹോറിൽ നിന്ന് പറന്നുയർന്ന സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാൻ നടത്തിയത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം