'പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനം', മലയാളത്തിൽ പ്രധാനമന്ത്രിയുടെ കുറിപ്പ്; വിവിധ വിഷയങ്ങൾ ചർച്ചയായി

Published : Feb 27, 2026, 06:04 PM IST
PM MODI Moran Mor Ignatius

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സഭാ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനുമായി കൂടിക്കാഴ്ച നടത്തി. സഭാ തർക്കം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി

ദില്ലി: യാക്കോബായ സഭ നേതൃത്വവുമായുള്ള ചർച്ചയിൽ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയായെന്നും മോദി എക്സിൽ കുറിച്ചു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്. 'അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പാത്രിയർക്കീസും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ സമഗ്രമായ ചർച്ച നടത്തി' - എന്നായിരുന്നു മോദി മലയാളത്തിൽ കുറിച്ചത്.

കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാക്കോബായ സഭാ പ്രതിനിധികളും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയോടെയാണ് നടന്നത്. സഭകൾ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കോടതിക്ക് പുറത്തുള്ള തർക്കപരിഹാരത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി. സഭകൾക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ തർക്കത്തിന് പുറമെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ന്യൂനപക്ഷങ്ങളിലെ അർഹരായ വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സജീവമായി ഇടപെടണമെന്ന് സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം
ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; സൈനിക ചരിത്രത്തിലെ റെക്കോർഡ് നേട്ടം, വീഡിയോ പുറത്ത് വിട്ട് വ്യോമസേന