അമിത് ഷായും അജിത് ഡോവലും അടക്കം പങ്കെടുത്തു; പാർലമെന്റിൽ അടിയന്തിര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം ചർച്ചയായി

Published : Jul 30, 2026, 04:44 PM IST
Modi Amit Shah

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചു. പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന സാഹചര്യവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രങ്ങളും യോഗം ചർച്ച ചെയ്തു.

ദില്ലി: പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഇതുമൂലമുണ്ടാകുന്ന ആഗോള സാഹചര്യങ്ങളും യോഗം വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ പ്രതിസന്ധി എപ്രകാരം ബാധിക്കുന്നുവെന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ 40 ശതമാനവും എൽ.എൻ.ജിയുടെ 60 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതവും ചരക്ക് നീക്കവും തടസ്സപ്പെട്ടതോടെയുണ്ടായ വെല്ലുവിളികളും ഇതിനെ മറികടക്കാനുള്ള വഴികളും യോഗം ചർച്ച ചെയ്തു. രാജ്യത്തെ ഇന്ധന വിതരണം തടപ്പെടാതിരിക്കാനും അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ നേരിടാനുമുള്ള തന്ത്രങ്ങൾ യോഗത്തിൽ രൂപീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമിത് ഷായുടെ പേരിൽ രാജ്യസഭയിൽ കടുത്ത വാക്പോര്, പറ്റില്ലെങ്കിൽ രാജിവച്ച് പോകൂ എന്ന് ഖര്‍ഗെ, അക്രമ ഭീഷണിയെന്ന് ബിജെപി
കരുണാനിധിയുടെ പേരമകളെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്; അനുമതിയില്ലാതെ നഗരം വിടരുത്; നടപടി ബാങ്ക് മാനേജരെ മർദിച്ച കേസിൽ