കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Web Desk   | Asianet News
Published : May 05, 2021, 05:55 PM ISTUpdated : May 05, 2021, 06:21 PM IST
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Synopsis

 വാക്സിന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്‍കിയെന്നുമുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.   

ദില്ലി: കേരളത്തിന് ലഭിച്ച കൊവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ കുത്തിവച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. 

സംസ്ഥാനത്തിന് ലഭിച്ച വാക്സിന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്‍കിയെന്നുമുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. 

വാക്‌സിന്‍ പാഴാവുന്നത് ചുരുക്കിയ ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും അഭിനന്ദനം അര്‍ഹിക്കുന്നു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന്‍ പാഴാക്കല്‍ കുറയ്ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന് 73,38,806 ഡോസ് കൊവിഡ് വാക്സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചത്. ഓരോ വയലിലും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുകയും 74,26,164 ഡോസ് കൊവിഡ് വാക്സിന്‍ ഇതിനകം നല്‍കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എണ്ണക്കമ്പനികളുടെ അപ്രതീക്ഷിത നടപടി എണ്ണ വില വർധിപ്പിക്കാനോ, തെരഞ്ഞെടുപ്പ് നാളെ അവസാനിക്കുന്നതോടെ ആശങ്ക, പമ്പുകളിൽ നീണ്ട ക്യൂ
അടുത്തമാസം മുതല്‍ ഗ്യാസ് ബുക്കിങ്ങില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു? പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്