
കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനുള്ളിൽ മോദി ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും കോൺഗ്രസിൻ്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു. മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂൺ ടിഎംസി നേതാവ് മഹുവ മൊയ്ത്ര പങ്കുവെച്ചു.
ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam