മനോഹരം ഈ റഡ്യൂസ്... റീ യൂസ്... റീ സൈക്കിൾ! കോഴിക്കോട്ടെ 74 കാരൻ സുബ്രഹ്മണ്യനെ മൻ കി ബാത്തിൽ പരാമർശിച്ച് മോദി

Published : Sep 29, 2024, 04:11 PM ISTUpdated : Sep 29, 2024, 04:14 PM IST
മനോഹരം ഈ റഡ്യൂസ്... റീ യൂസ്... റീ സൈക്കിൾ! കോഴിക്കോട്ടെ 74 കാരൻ സുബ്രഹ്മണ്യനെ മൻ കി ബാത്തിൽ പരാമർശിച്ച് മോദി

Synopsis

74 വയസുള്ള സുബ്രഹ്മണ്യന്‍ ഇതിനോടകം ഇരുപത്തിമൂവായിരത്തോളം കസേരകള്‍ അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ട്

ദില്ലി: കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഉപയോഗ ശൂന്യമായ കസേരകള്‍ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗ പ്രദമാക്കിയെടുക്കുകയാണ് ഒളവണ്ണ തൊണ്ടിലക്കടവിലെ സുബ്രഹ്മണ്യൻ ഇക്കാലയളവത്രയും ചെയ്തുകൊണ്ടിരുന്നത്. സുബ്രഹ്മണ്യന്‍റെ പ്രവൃത്തി മാതൃകാപരമാണെന്നും വിസ്മയകരമായ പ്രയത്‌നമാണെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

74 വയസുള്ള സുബ്രഹ്മണ്യന്‍ ഇതിനോടകം ഇരുപത്തിമൂവായിരത്തോളം കസേരകള്‍ അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, പി ഡബ്ല്യൂ ഡി, എല്‍ ഐ സി ഓഫീസുകള്‍ എന്നിവിടങ്ങളിലടക്കം സുബ്രഹ്മണ്യന്‍റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ഓർമ്മിപ്പിച്ചു. റഡ്യൂസ്... റീ യൂസ്... റീ സൈക്കിൾ എന്നതിന് മികച്ച മാതൃകയാണ് ഈ കോഴിക്കോട്ടുകാരൻ എന്നുപറഞ്ഞുകൊണ്ടാണ് മോദി സുബ്രഹ്മണ്യനെക്കുറിച്ച് പറഞ്ഞത്.

രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി