അയോധ്യ: ഇനി പുതിയ ഇന്ത്യയെ രചിക്കാം, തെറ്റായ സന്ദേശങ്ങൾക്ക് സ്ഥാനമില്ലെന്ന് നരേന്ദ്ര മോദി

By Web TeamFirst Published Nov 9, 2019, 6:22 PM IST
Highlights

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധി. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ സവിശേഷതയെന്നും മോദി.

ദില്ലി: അയോധ്യ ഭൂമിതര്‍ക്കകേസിലെ ചരിത്രവിധിയുടെ പശ്ചാത്തലത്തില്‍ സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.  വിധി രാജ്യം അംഗീകരിച്ചു. നവംബർ ഒമ്പത് ചരിത്ര ദിനമാണ്. നീതിന്യായ വ്യവസ്ഥ യിലെ സുവർണ്ണ അധ്യായമാണ് ഇന്ന് രചിക്കപ്പെട്ടതെന്നും മോദി പറ‌ഞ്ഞു.

ദശാബ്ദങ്ങൾ പഴക്കമുള്ള തർക്കം ഇന്ന്  അവസാനിച്ചു. ഇന്ത്യൻ ജനത പുതിയ ചരിത്രം എഴുതി. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധി. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ സവിശേഷത. തെറ്റായ സന്ദേശങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. ഇനി പുതിയ ഇന്ത്യയെ രചിക്കാം. ഇനി  പുതിയ ചരിത്രം രചിക്കാമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

 

click me!