അടൽ ബിഹാരി വാജ്‌പേയിയുടെ തൊണ്ണൂറ്റിയേഴാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം

Published : Dec 25, 2021, 04:03 PM IST
അടൽ ബിഹാരി വാജ്‌പേയിയുടെ തൊണ്ണൂറ്റിയേഴാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം

Synopsis

വാജ്പേയിയുടെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തിൻറെ വികസനത്തിനു വേണ്ടി വാജ്പേയി ജീവിതം സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി 

മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ (Atal Bihari Vajpayee) തൊണ്ണൂറ്റിയേഴാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. വാജ്പേയിയുടെ സമാധി സ്ഥലമായ ദില്ലിയിലെ സദൈവ് അടലിൽ  രാഷ്ട്രപതിയും പ്രധാനമന്ത്രിയും (Narendra Modi) പുഷ്പാർച്ചന നടത്തി. കേന്ദ്ര മന്ത്രിമാരും ആദർമർപ്പിച്ചു. വാജ്പേയിയുടെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

രാജ്യത്തിൻറെ വികസനത്തിനു വേണ്ടി വാജ്പേയി ജീവിതം സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാജ്പേയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആചരിക്കുന്ന  ദേശീയ സദ്ഭരണ വാരത്തിന് ഇന്ന് സമാപനമാകും. ഭൂകമ്പത്തിന് ശേഷം അടല്‍ ബിഹാരി വാജ്പേയി കച്ചിന് വേണ്ടി ചെയ്ത സേവനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മരിച്ചു. കച്ചിനോട് അടല്‍ ബിഹാരി വാജ്പേയിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുലിനെ അനുവദിച്ചില്ല, ലോക്സഭ ഇന്നും സ്തംഭിച്ചു
പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ​ഗുരുതര പരിക്കേറ്റു