
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ബെംഗളൂരു നോർത്ത് മണ്ഡലത്തിലാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മോദി കർണാടകയിലുടനീളം 19 റാലികളെയെങ്കിലും അഭിസംബോധന ചെയ്യും. ബാബാസാഹേബിനെയും വീർ സവർക്കറിനെയും അധിക്ഷേപിച്ച അതേ രീതിയിൽ തന്നെ കോൺഗ്രസ് തന്നെയും അധിക്ഷേപിക്കുന്നതായി മോദി പറഞ്ഞു. അത്തരം മഹത്തായ വ്യക്തിത്വങ്ങൾക്ക് തുല്യമായി പരിഗണിക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്നും ഇതൊരു പ്രതിഫലമായി കരുതുന്നുവെന്നുംമോദി പറഞ്ഞു.
ബെംഗളൂരുവിലെ റോഡ് ഷോ തെരഞ്ഞെടുപ്പില്‍ പകരുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. 5.6 ലക്ഷം വോട്ടർമാരുള്ള വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ ബെംഗളൂരു നോർത്ത് സീറ്റ് ബിജെപിക്ക് നിർണായകമാണ്. ഒന്നരലക്ഷത്തോളം വരുന്ന വൊക്കലിഗമാരുടെയും ഗൗഡമാരുടെയും കോട്ടയാണ് യശ്വന്ത്പൂർ. ഇവിടെയും മോദിയുടെ റോഡ് ഷോ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. 2018ൽ കൂറുമാറിയെത്തിയ സോമശേഖറാണ് യശ്വന്ത്പൂരിലെ സ്ഥാനാർഥി. 2013ലും 2018ലും സോമശേഖറിനെതിരെ മത്സരിച്ച് പരാജയപ്പെട്ട ജവരായി ഗൗഡയ്ക്ക് ജെഡി(എസ്) വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട്. പുതുമുഖമായ ബൽരാജ് ഗൗഡയെയാണ് കോൺഗ്രസ് സ്ഥാനാർഥി.
കർണാടകയിൽ കോൺഗ്രസും ശക്തമായ പ്രചാരണത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിവിധയിടങ്ങളിൽ റാലികളിൽ പങ്കെടുത്തു. കർണാടയിൽ ഇക്കുറി ശക്തമായ പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam