ബംഗ്ലാദേശില്‍ കൊവിഡ് 19; പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം റദ്ദാക്കും

By Web TeamFirst Published Mar 9, 2020, 10:33 AM IST
Highlights

വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ഭാഗമായി  പൊതു പരിപാടികള്‍ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍

ദില്ലി: ബംഗ്ലാദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം റദ്ദാക്കും. ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന ആദ്യ പ്രസിഡന്‍റ്  ഷേഖ് മുജീബുർ റഹ്മാന്‍റെ ജന്മ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നു മോദിയുടെ സന്ദര്‍ശനം. എന്നാല്‍ ബംഗ്ലാദേശില്‍ 3 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മോദിയുടെ സന്ദര്‍ശനം ഒഴിവാക്കുന്നത്.

ഈ മാസം 17 ന് ധാക്കയില്‍ വച്ചാണ് പരിപാടി നടക്കുക. വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ഭാഗമായി  പൊതു പരിപാടികള്‍ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേരടക്കമുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് കൊവിഡ് ബംഗ്ലാദേശില്‍ സ്ഥിരീകരിച്ചത്.

click me!