
ഇന്‍ഡോര്‍ (മധ്യപ്രദേശ്): വീട്ടില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) ചിത്രം ഒഴിവാക്കാണമെന്നാവശ്യപ്പെട്ട് ഉടമ ഭീഷണിപ്പെടുത്തുന്നതായി യുവാവിന്റെ പരാതി. മോദിയുടെ ചിത്രം ഒഴിവാക്കിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിച്ചു. പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് യുവാവ് പരാതിയുമായി എത്തിയത്. ഇന്‍ഡോര്‍ പീര്‍ഗലിയില്‍ താമസിക്കുന്ന യൂസഫ് എന്ന യുവാവാണ് പരാതി പറഞ്ഞത്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മോദിയുടെ ആശയങ്ങളില്‍ പ്രചോദിതനായാണ് വാടകക്ക് താമസിക്കുന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചത്. എന്നാല്‍ ഉടമയായ യാക്കൂബ് മന്‍സൂരിയും സുല്‍ത്താന്‍ മന്‍സൂരിയും ചിത്രം വീട്ടില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിത്രം നീക്കാന്‍ ഇവര്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തി. എന്നാല്‍ ഇവരുടെ ആവശ്യം നിരസിച്ചതോടെ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പരാതിയില്‍ പറയുന്നു.
യൂസഫിന്റെ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡിസിപി മനീഷ പഥക് അറിയിച്ചു. സംഭവം സത്യമാണെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യ നിഷേധമാണെന്നും പൊലീസ് പറഞ്ഞു.
ലണ്ടനില്‍ റസ്‌റ്റോറന്റില്‍ ഭക്ഷണം വിളമ്പുന്നതിനിടെ മലയാളി വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം, പ്രതി പിടിയില്‍
ലണ്ടന്‍: ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ പൗരനായ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റസ്റ്റോറന്റിനുള്ളില്‍ വെച്ചാണ് മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന കേരളത്തില്‍ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി സോന ബിജുവിനെതിരെയാണ് ആക്രമണുണ്ടായത്. സംഭവത്തില്‍ 23 കാരനായ ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തു. ശ്രീറാം അംബര്‍ള എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ഇയാളെ തെംസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 25 വരെ കസ്റ്റഡിയില്‍ വിട്ടു. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചക്കാണ് ആക്രമണം. റസ്റ്റോറന്റില്‍ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രതി വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് ആക്രമിച്ചത്. ലണ്ടന്‍, കേരള വിദ്യാര്‍ഥിനി, കുത്തേറ്റു, വധശ്രമം, വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദി ബിരിയാണി വില്‍ക്കുന്ന റസ്‌റ്റോറന്റില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ക്രൂര ആക്രമണമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam